കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റഫോംമില്‍ നിന്ന രണ്ടുപേരുടെ തലയില്‍ ഇരുമ്പ് തൂണ്‍ വീണ് പരുക്ക്. സ്റ്റേഷന്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നാണ് തൂണ്‍ താഴേക്കു പതിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരുക്കേറ്റ രണ്ടു യാത്രക്കാരെ കൊല്ലം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് ഗുരുതരമാണെന്നാണ് വിവരം.നീരാവില്‍ സ്വദേശി സുധീഷ്, മൈനാഗപ്പള്ളി സ്വദേശി ആശ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ട്രെയിനില്‍ വന്നിറങ്ങി പുറത്തേക്ക് വന്നവര്‍ക്കാണ് പരുക്ക്.