Kerala
നെയ്യാറ്റിന്‍കരയില്‍ തെങ്ങ് കടപുഴകി വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

നെയ്യാറ്റിന്‍കര: കുന്നത്തുകാലില്‍ തെങ്ങ് കടപുഴകി വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു. വസന്തയും ചന്ദ്രികയും ആണ് അപകടത്തില്‍ മരിച്ചത്.
സംഭവത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നത്തുകാല്‍ കുന്നൂര്‍ക്കോണം പ്രദേശത്ത് ജോലി ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്.
അപകടം നടന്ന ഉടന്‍ തന്നെ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, വസന്തയെയും ചന്ദ്രികയെയും രക്ഷിക്കാനായില്ല.




