KeralaNews

കൊട്ടാരക്കരയിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; ഒട്ടേറെ പേർക്ക് പരിക്ക്

കൊല്ലം കൊട്ടാരക്കരയിൽ രണ്ട് കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു അപകടം. കൊട്ടാരക്കര എംസി റോഡിൽ വയയ്ക്കലിൽ വെച്ചായിരുന്നു സംഭവം. അപകടത്തിൽ ഒട്ടേറെ പേർക്ക് പരിക്ക്.

ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെയാണ് അപകമുണ്ടായത്. കോട്ടയത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് നിർത്തിയിട്ടിരുന്ന ഓർഡിനറി ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവെയാണ് അപകടം. ഓവർടേക്ക് ചെയ്ത ബസ് എതിരെവന്ന ടാങ്കർ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ബസിന്റെ ഡ്രൈവറെയും ടാങ്കർ ലോറിയുടെ ഡ്രൈവരെയും പുറത്തെടുത്തത്. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബസിൽ ഡ്രൈവർ സീറ്റിന് പിന്നിലിരുന്നവർക്കും കാര്യമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. പരുക്കേറ്റവരെ എല്ലാം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button