ആണവായുധ പദ്ധതി പുനർനിർമിക്കാൻ ശ്രമിച്ചാൽ കനത്ത തിരിച്ചടി നൽകും; ഇറാനെതിരെ ട്രംപിന്റെ മുന്നറിയിപ്പ്

ഇറാന്റെ ആണവായുധ പദ്ധതി പുനർ നിർമ്മിക്കാൻ ശ്രമിച്ചാൽ അമേരിക്ക കൂടുതൽ സൈനിക നടപടികൾ നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ജൂണിൽ ഇറാന്റെ ടെഹ്റാൻ ഉൾപ്പെടെയുള്ള പ്രധാന ആണവ കേന്ദ്രങ്ങൾ പൂർണ്ണമായും ഇല്ലാതാക്കിയെന്ന് ട്രംപ് നേരത്തെ വാദിച്ചിരുന്നു.
ഇറാൻ വീണ്ടും ശക്തി പ്രാപിക്കൻ നോക്കുകയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് എന്ന് ട്രംപ് തന്റെ മാർ എ ലോഗോ എസ്റ്റേറ്റിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാൻ അവരുടെ ബാലിസ്റ്റിക്സ് മിസൈൽ പദ്ധതിയോ ആണവശേഷിയോ പുനർനിർമ്മിക്കാൻ ശ്രമിച്ചാൽ അമേരിക്ക വെറുതെയിരിക്കില്ല, പക്ഷെ അവർ അങ്ങനെ ചെയ്യില്ല എന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. ഗാസ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തെക്കുറിച്ച് എത്രയും വേഗം പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
അവർ എവിടേയ്ക്കാണ് പോകുന്നത് എന്നും എന്താണ് ചെയ്യുന്നത് എന്നും ഞങ്ങൾക്ക് കൃത്യമായി അറിയാം. ഒരു ബി 2 വിമാനത്തിന്റ ഇന്ധനം പാവാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല അതിനാൽ അവർ അത് ചെയ്യില്ല എന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് ആവർത്തിച്ചു.



