Kerala

കാട്ടാക്കടയിൽ പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

എക്സൈസ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മൂന്നു പേർ പിടിയിൽ. കഴിഞ്ഞ ദിവസം വൈകിട്ട് കാട്ടാക്കട നക്രാംചിറയിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ആക്രമണത്തിൽ നടുവിന് പരിക്കേറ്റ പ്രിവന്‍റീവ് ഓഫീസർ വിപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

സ്കൂൾ, കോളജ് കേന്ദ്രീകരിച്ച് എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്ന് വിതരണം ചെയ്യുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നക്രാംചിറയ്ക്ക് സമീപത്തെ പമ്പിൽ വച്ച് പ്രതികൾ എക്സൈസ് സംഘത്തിന് നേരെ തിരിഞ്ഞത്. ബൈക്കിലെത്തിയ സംഘത്തെ പരിശോധിക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ ശ്രമിച്ചതോടെ ഇവർ രക്ഷപ്പെടുന്നതിനായി ആക്രമണം നടത്തുകയായിരുന്നെന്നാണ് എക്സൈസ് ഉദ്യോസ്ഥർ പറയുന്നത്.

സംഭവത്തിൽ കോട്ടൂർ വടക്കരികം സ്വദേശി അച്ചു (23), പൂവച്ചൽ കുഴയ്ക്കാട് സ്വദേശി മഹേഷ് (34), പൂവച്ചൽ ആലമുക്ക് സ്വദേശി ശരത് (23) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 100 ഗ്രാം കഞ്ചാവും ആക്രമിക്കാൻ ഉപയോഗിച്ച കത്തിയും പിടിച്ചെടുത്തതായി നെയ്യാറ്റിൻകര എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞ ഇവരെ സാഹസികമായി കീഴടക്കുകയായിരുന്നെന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽ ജാമ്യത്തിൽ വിട്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button