Kerala
പത്തനംതിട്ടയില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍
പത്തനംതിട്ട കൊക്കാത്തോട്ടില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. മൂഴിയാര്‍ സ്വദേശി ബീനയാണ് ആശുപത്രിയിലേക്ക് പോകും വഴി വാഹനത്തില്‍ പ്രസവിച്ചത്. കൊക്കാത്തോട്ടിലുള്ള ബന്ധുവീട്ടിലെത്തിയ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ ട്രൈബല്‍ പ്രമോടര്‍മാര്‍ ഉടന്‍ തന്നെ 108 ആംബുലന്‍സില്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാല്‍, യാത്രാമധ്യേ ബീന കുഞ്ഞിന് ജന്മം നല്കി. കോന്നി താലൂക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം അമ്മയേയും കുഞ്ഞിനേയും ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായി ഇരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
- ജാതി അധിക്ഷേപം, തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ദളിത് ശാന്തിക്കാരൻ രാജി വെച്ചു
- ആഗോള അയ്യപ്പ സംഗമം: വിവാദങ്ങൾക്കിടെ ദേവസ്വം ബോർഡിൻെറ നിർണായക യോഗം ഇന്ന്
- തമിഴ്നാട് വെല്ലൂരിൽ ക്ഷേത്ര ഉത്സവത്തിനിടെ രഥം മറിഞ്ഞ് അപകടം ; ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു
- വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം; കൊല്ലം സ്വദേശികളായ രണ്ടുപേർ മരിച്ചു
- സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം









