Kerala

ട്രെയിനിന് നേരെ കല്ലേറ്; വിദ്യാർത്ഥിനിയുടെ താടിയെല്ല് തകർന്നു, നാല് പല്ലുകൾ നഷ്ടമായി

കോഴിക്കോട് : ട്രെയിനിന് നേര്‍ക്കുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് സാരമായി പരിക്കേറ്റു. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. താടിയെല്ലിന് പരിക്കേറ്റ ഐശ്വര്യയുടെ നാലു പല്ലുകള്‍ നഷ്ടമായി. ആലുവ യുസി കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ്.

ഇന്നലെ രാത്രിയാണ് സംഭവം. ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനു നേര്‍ക്കാണ് കല്ലേറുണ്ടായത്. ആലുവയില്‍ നിന്നും വടകരയിലേക്ക് പോകുകയായിരുന്നു. ട്രെയിന്‍ കടലുണ്ടിക്കും ഫറോക്കിനും ഇടയില്‍ എത്തിയപ്പോഴായിരുന്നു കല്ലു പതിച്ചത്. റെയില്‍വേ പൊലീസ് കേസെടുത്തു.

ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു കല്ലേറു കൊണ്ടത്. 17-ാം തീയതി പരീക്ഷയാണ്. അതിന് സ്റ്റഡി ലീവിന് വരുമ്പോഴായിരുന്നു പരിക്കേറ്റത്. കുട്ടിക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. പ്ലാസ്റ്റിക് സര്‍ജറി അടക്കം വേണ്ടിവരുമെന്നും രണ്ടുലക്ഷം രൂപ ചെലവു വരുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും കുടുംബം അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button