Kerala

പയ്യാമ്പലം ബീച്ചിൽ ഒഴുക്കിൽപ്പെട്ട് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഒഴുക്കിൽപ്പെട്ട് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ മെഡിക്കൽ വിദ്യാർത്ഥികളായ അഫ്നാൻ, റഹാനുദ്ധീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്. തിരയിൽ അകപ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു.

ഇന്ന് രാവിലെയായിരുന്നു സംഭവം. എട്ടംഗ സംഘമായിരുന്നു കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇതിനിടെയാണ് മൂന്ന് പേര്‍ തിരയില്‍പ്പെട്ടത്. അഫ്‌നാനെയും റഹാനുദ്ദീനെയും നാട്ടുകാരും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ അഫ്രാസിന്റെ മൃതദേഹം കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button