Kerala

ആലപ്പുഴയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തിൽ ഇന്ന് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സംസ്കാര ചടങ്ങ് കഴിയുന്നതു വരെയാണ് ഗതാഗത നിയന്ത്രണം. കെഎസ്ആര്‍ടിസി ദീർഘ ദൂര ബസുകൾ ബൈപ്പാസ് വഴി പോകാനും നഗരത്തിലേക്ക് പ്രവേശിക്കരുതെന്നും അറിയിപ്പുണ്ട്. ഗതാഗത നിയന്ത്രണവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും, പൊലീസിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടു.

ചേർത്തല ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളർകോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകണം. അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ കളർകോട് ബൈപ്പാസ് കയറി ചേർത്തല ഭാഗത്തേക്ക് പോകണമെന്നുമാണ് നിർദേശം. വസതിയിലെ പൊതു ദർശനവുമായി ബന്ധപ്പെട്ട് പഴയ നടക്കാവ് റോഡിലെ വാഹന ഗതാഗതം ബുധൻ രാവിലെ 11 വരെ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

എറണാകുളം, തണ്ണീർമുക്കം ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾ പവർ ഹൗസ് ജംക്‌ഷൻ, കോൺവെന്റ് സ്‌ക്വയർ, കണ്ണൻ വർക്കി പാലം, കലക്ടറേറ്റ് ജംക്‌ഷൻ വഴി പടിഞ്ഞാറോട്ട് വന്നു W/C വഴി ബീച്ച് റോഡിൽ വന്ന് പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button