വയനാട്ടിൽ സിപിഎം ജില്ല സമ്മേളനം നടക്കുന്നതിനാൽ 23-ന് ഉച്ചക്ക് രണ്ടുമണി മുതൽ ബത്തേരി ടൗണിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരുക്കുമെന്ന് പൊലീസ് അറിയിച്ചു. പുൽപ്പളളി ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ അടക്കമുള്ള വാഹനങ്ങൾ ബത്തേരി കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം യാത്രക്കാരെ ഇറക്കി നഗരത്തിലേക്ക് പ്രവേശിക്കാതെ തിരിച്ച് പോകണമെന്ന് പൊലീസ് അറിയിച്ചു.
കൽപ്പറ്റ, മാനന്തവാടി ഭാഗത്ത് നിന്നും വരുന്ന ബസ്സുകളും മറ്റു വാഹനങ്ങളും യാത്രക്കാരെ ഹാപ്പി സെവൻ ഡെയ്സ് സൂപ്പർമാർക്കറ്റിന് സമീപമുളള അഖില പട്രോൾ പമ്പിന് മുൻവശത്ത് യാത്രക്കാരെ ഇറക്കി ടൗണിലേക്ക് പ്രവേശിക്കാതെ തിരിച്ച് പോകണം. വടക്കനാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകളും മറ്റു വാഹനങ്ങളും യാത്രക്കാരെ പെന്റെകോസ്റ്റൽ ചർച്ചിന് സമീപം യാത്രക്കാരെ ഇറക്കി നഗരത്തിലേക്ക് പ്രവേശിക്കാതെ തിരികെ പോകണം.
പൊൻകുഴി, മുത്തങ്ങ, കല്ലൂർ, തോട്ടാമൂല, കല്ലുമുക്ക്, മാതമംഗലം, കരിപ്പൂർ ഭാഗത്ത് നിന്നും വരുന്ന ബസ്സുകളും മറ്റ് വാഹനങ്ങളും മൂലങ്കാവിൽ നിന്നും തിരിഞ്ഞ് തൊടുവെട്ടി വഴി പുതിയ ബസ് സ്റ്റാന്റിൽ യാത്രക്കാരെ ഇറക്കി മടങ്ങണം. നഗരത്തിലേക്ക് പ്രവേശിക്കരുതെന്നാണ് നിർദ്ദേശം. വടുവഞ്ചാൽ, അമ്പലവയൽ, കൊളഗപ്പാറ വഴി വരുന്ന ബസ്സുകളും മറ്റു വാഹനങ്ങളും ഹാപ്പി സെവൻ ഡെയ്സ് സൂപ്പർമാർക്കറ്റിനോട് ചേർന്നുള്ള അഖില പട്രോൾ പമ്പിന് സമീപം യാത്രക്കാരെ ഇറക്കി മടങ്ങണം. ടൗണിലേക്ക് പ്രവേശിക്കരുത്.
ചീരാൽ, നമ്പ്യാർക്കുന്ന്, പാട്ടവയൽ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ രണ്ടാമത്തെ എൻട്രൻസ് വഴി പുതിയ സ്റ്റാന്റിൽ പ്രവേശിച്ച് ഒന്നാമത്തെ എൻട്രൻസ് വഴി യാത്രക്കാരെ ഇറക്കി നഗരത്തിലേക്ക് കടക്കാതെ തിരികെ പോകണം. ചുളളിയേട്, താളൂർ ഭാഗത്ത് നിന്നും വരുന്ന ബസ്സുകളും മറ്റ് വാഹനങ്ങളും നഗരത്തിലേക്ക് പ്രവേശിക്കാതെ ഗാന്ധി ജംഗ്ഷൻ വഴിയെത്തി പഴയ സ്റ്റാന്റിൽ യാത്രക്കാരെ ഇറക്കണം.
കൽപ്പറ്റ, മാനന്തവാടി, വടുവഞ്ചാൽ, അമ്പലവയൽ, കൊളഗപ്പാറ വഴി മൈസൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ലുലു/ലയാര ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് അമ്മായിപ്പാലം വഴി പുത്തൻക്കുന്ന്-നമ്പിക്കൊല്ലി വഴി മൈസൂർ ഭാഗത്തേക്ക് പോകണം. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ചരക്ക് വാഹനങ്ങളും ലോറികളും ഉൾപ്പെടെയുള്ള മറ്റു വലിയ വാഹനങ്ങൾ കൊളഗപ്പാറ ജംഗഷന് മുൻപായി റോഡിൽ അരിക് ചേർന്ന് നിർത്തിയിടണം. മൈസൂർ ഭാഗത്ത് നിന്നും വരുന്ന ലോറികൾ ഉൾപ്പെടെയുള്ള ചരക്ക് വാഹനങ്ങളും മറ്റും പഴയ ആർടിഒ ചെക്പോസ്റ്റിന് സമീപം റോഡരികിൽ നിർത്തിയിടണമെന്നും പൊലീസ് അറിയിച്ചു.