KeralaNews

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ‘ശക്തമായി നേരിടും, അനുകൂലമായ ഫലവുമുണ്ടാകും’: ടിപി രാമകൃഷ്ണൻ

സംഘടനാപരമായ ഒരുക്കങ്ങൾ നേരത്തെ പൂർത്തിയായി കഴിഞ്ഞതായും ജൂൺ രണ്ടിന് തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണം ഉണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ അറിയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിന്‍റെ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി മൂന്നാമതും അധികാരത്തിൽ എത്തും. എൽഡിഎഫിനെ ജനങ്ങൾ വലിയതോതിൽ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ നാലാം വാർഷികത്തിലെ ജനപങ്കാളിത്തം അതാണ് തെളിയിക്കുന്നത്. കേരളത്തെ മറ്റൊരു സംസ്ഥാനവുമായി താരതമ്യം ചെയ്യാൻ കഴിയില്ല. സാമ്പത്തികമായി കേന്ദ്രം ബുദ്ധിമുട്ടിച്ചിട്ടും, അതിനെയെല്ലാം അതിജീവിക്കാൻ കേരളത്തിനായി. തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടും; അനുകൂലമായ ഫലവുമുണ്ടാകുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

അൻവർ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിട്ടത് യുഡിഎഫിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ്. അത് ജനങ്ങൾക്ക് ശരിയായ നിലയിൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യം മുന്നണിക്ക് അൻവർ ഒരു ഘടകമേ അല്ല. അൻവർ എൽഡിഎഫ് വിട്ടത് ഒരുതരത്തിലും കേരളത്തെ ബാധിക്കില്ല. അൻവർ ഈ തെരഞ്ഞെടുപ്പിൽ ഒരു വിഷയമേയല്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലമ്പൂരിൽ നല്ല വിജയം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button