ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നു. മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അയക്കാനാണ് പാകിസ്താന്‍ ഒരുങ്ങുന്നത്. പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ഇക്കാര്യം അറിയിച്ചതായി ബിലാവല്‍ ഭൂട്ടോ എക്‌സില്‍ കുറിച്ചു. അന്താരാഷ്ട്രവേദിയില്‍ പാകിസ്താന്റെ സമാധാന ദൗത്യത്തിന്റെ ഭാഗമാകാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. പ്രതിസന്ധിഘട്ടത്തില്‍ ചുമതല സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രി ഹിന റബ്ബാനി ഖാര്‍, മുന്‍ പ്രതിരോധ മന്ത്രി ഖുറം ദസ്ത്ഗിര്‍ ഖാന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി ജലീല്‍ അബ്ബാസ് ജിലാനി എന്നിവരും സംഘത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ പാകിസ്താനുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യന്‍ നിലപാട് വിശദീകരിക്കാന്‍ പ്രത്യേക സംഘത്തെ അയക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ?ശനിയാഴ്ചയാണ് ഇത്തരമൊരു കാമ്പയിനിന് തുടക്കം കുറിക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തെയും ഓപറേഷന്‍ സിന്ദൂറിനെയും തുടര്‍ന്നുള്ള നിര്‍ണായക നയതന്ത്ര നീക്കത്തില്‍ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങ?ളെ ധരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി സംഘത്തെ അയക്കാന്‍ തീരുമാനിച്ചുരിന്നു.
മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍, സി.പി.എം രാജ്യസഭാ കക്ഷി നേതാവ് ജോണ്‍ ബ്രിട്ടാസ്, മുന്‍ വിദേശകാര്യ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരന്‍ തുടങ്ങിയവര്‍ കേരളത്തില്‍നിന്ന് സംഘത്തിലുണ്ടാകും.