ഇനി വിശ്രമജീവിതം നയിക്കണം; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ജന്മനാട്ടില്‍ പോസ്റ്ററുകള്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ജന്മനാട്ടില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കം സജീവമാകുന്നതിനിടെയാണ് അഴിയൂരില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്ന പോസ്റ്ററുകള്‍ ഉയര്‍ന്നത്. അഴിയൂര്‍, മുക്കാളി, കുഞ്ഞിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലായി പോസ്റ്ററുകള്‍ കണ്ടതായാണ് റിപ്പോര്‍ട്ട്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാദാപുരം മണ്ഡലത്തില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ്, സ്വന്തം നാട്ടില്‍ നിന്നുതന്നെ ഇത്തരം പോസ്റ്ററുകള്‍ ഉയര്‍ന്നിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന് ഇനിയും അധികാര മോഹം മാറിയില്ലെന്ന വിമര്‍ശനമാണ് പോസ്റ്ററുകളിലൂടെ ഉന്നയിക്കുന്നത്. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററുകളില്‍, രണ്ട് തവണ കേന്ദ്രമന്ത്രിയും ഏഴ് തവണ എംപിയുമായ 82കാരനായ മുല്ലപ്പള്ളി ഇനി വിശ്രമജീവിതം നയിക്കണമെന്ന ആവശ്യവുമുണ്ട്.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ വ്യക്തമാക്കി. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പേ തന്നെ വിട്ടുനിന്നതാണെന്നും, നേതൃതലത്തില്‍ നിന്ന് സമ്മര്‍ദങ്ങളുണ്ടായിരുന്നെങ്കിലും തന്റെ നിലപാട് മാറ്റിയിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.


