മലക്കപ്പാറയിലെ വീരന്‍കുടിയില്‍ വീണ്ടും പുലിയിറങ്ങി

നാലു വയസ്സുകാരനെ പുലി കടിച്ച് കാട്ടിലേക്ക് കൊണ്ടുപോയ സംഭവമുണ്ടായ തൃശ്ശൂര്‍ മലക്കപ്പാറ വീരന്‍കുടിയില്‍ വീണ്ടും പുലിയിറങ്ങി. ഉന്നതിയിലെ കുടിലുകള്‍ക്കകത്ത് ഉള്‍പ്പെടെ പുലി കയറിയതോടെ ഭീതിയിലാണ് നാട്ടുകാര്‍.
കഴിഞ്ഞ അര്‍ദ്ധരാത്രിയാണ് വീണ്ടും പുലി വീരന്‍കുടി ഉന്നതിയിലെത്തിയത്. വൈകുന്നേരം പുലിയെ കണ്ടതോടെ ഉന്നതിയിലെ ആളുകളെ മലക്കപ്പാറയിലെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഉന്നതിയിലെ എല്ലാ കുടിലുകളിലും പുലിയെത്തി. നാലു വയസ്സുകാരനെ പുലി പിടികൂടിയതിനുശേഷം മൂന്നാം തവണയാണ് ഇവിടേക്ക് പുലിയെത്തുന്നത്. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.
പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണം എന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. വീരന്‍കുടി, അരേക്കാപ്പ് ഉന്നതികളിലെ 47 കുടുംബങ്ങളുടെ പുനരധിവാസത്തിനായി സ്ഥലമടക്കം കണ്ടെത്തിയെങ്കിലും വനം വകുപ്പ് തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇതിനിടെ പ്രദേശവാസികളെ പുനരധിവസിപ്പിക്കുന്നുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് എത്തിയ ചാലക്കുടി തഹസില്‍ദാര്‍ ജേക്കബിന്റെ വാഹനത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടായി.