Kerala

പഞ്ചാരക്കൊല്ലിയിൽ തെരച്ചിൽ ദൗത്യത്തിനിടെ കടുവയുടെ ആക്രമണം; ആർആർടി ഉദ്യോഗസ്ഥന് പരുക്ക്‌

പഞ്ചാരക്കൊല്ലിയിൽ തെരച്ചിൽ ദൗത്യത്തിനിടെ കടുവയുടെ ആക്രമണത്തിൽ ആർആർടി ഉദ്യോഗസ്ഥന് പരുക്ക്‌. ആർആർടി അംഗം ജയസൂര്യക്കാണ് പരുക്കേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി.

പരിക്കേറ്റ വിവരം വനം മന്ത്രി എകെ ശശീന്ദ്രൻ സ്ഥിരീകരിച്ചു. 80 അംഗ ആർആർടി സംഘം പ്രദേശത്ത് എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് കടുവയ്ക്കായി തിരച്ചിൽ നടത്തുകയായിരുന്നു. രണ്ട് കൂടുകളും 38 ക്യാമറകളും പഞ്ചാരക്കൊല്ലിയിൽ വിവിധ മേഖലകളിലായി സ്ഥാപിച്ചിട്ടുണ്ട്.

കടുവയെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് ബേസ് ക്യാമ്പിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനൊടുവില്‍ എഡിഎം സ്ഥലത്തെത്തി സർവ്വകക്ഷിയോഗം ചേർന്നിരുന്നു. അതിനിടെ പ്രദേശവാസികളിൽ ചിലർ കടുവയെ കണ്ടെന്ന് അറിയിച്ചെങ്കിലും വനംവകുപ്പ് മേഖലയിൽ തിരച്ചിൽ നടത്തിയിട്ടും കടുവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കടുവയ്ക്കായി തിരച്ചിൽ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button