തൃശൂര്‍ പൂരം ഇന്ന്; പൂരലഹരിയില്‍ തൃശൂര്‍

0

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ ലഹരിയിലാണ് തൃശൂര്‍ നഗരം. ഇലഞ്ഞിത്തറമേളവും കുടമാറ്റവും കരിമരുന്ന് കൊണ്ടുള്ള വര്‍ണാഭമായ വാനവിസ്മയങ്ങളും കാണാന്‍ ജനപ്രഭാവമാണ് തൃശൂരിലേക്ക് ഒഴുകുന്നത്. പൂരദിവസമായ ഇന്ന് രാവിലെ മുതല്‍ പിറ്റേ ദിവസം ഉച്ചയ്ക്ക് പൂരം വിടചൊല്ലി പിരിയുന്നതുവരെ ലക്ഷക്കണക്കിന് ആളുകള്‍ പൂരാവേശത്തിലമരും.

നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ പൂര വിളംബരം നടത്തിയതോടെ തൃശൂര്‍ പൂരച്ചടങ്ങുകള്‍ക്ക് തുടക്കം കരിച്ചു. ആയിരങ്ങളെ സാക്ഷിയാക്കിയാണ് തെക്കേഗോപുര വാതില്‍ തുറന്നത്. ആന തുമ്പിക്കൈ ഉയര്‍ത്തി പൂരത്തിന്റെ വരവ് ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുമുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here