Kerala

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; എം ആര്‍ അജിത്കുമാറിനെതിരെ മന്ത്രി കെ രാജന്റെ മൊഴി

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ എ.ഡി.ജി.പി M.R.അജിത്കുമാറിനെതിരെ മന്ത്രി കെ.രാജന്റെ മൊഴി. പൂര ദിവസം രാവിലെ മുതല്‍ എംആര്‍ അജിത്കുമാര്‍ തൃശൂരിലുണ്ടായിരുന്നു. എന്നാല്‍ പൂരം തടസപ്പെട്ട സമയത്ത് എഡിജിപിയെ പല തവണ തുടരെ വിളിച്ചിട്ടും കിട്ടിയില്ല. തെക്കോട്ടിറക്ക സമയത്ത് പൊലീസിന്റെ ഭാഗത്ത് നിന്ന് മോശം ഇടപെടലുണ്ടായെന്നും മന്ത്രി കെ രാജന്‍ മൊഴി നല്‍കി

രാത്രി എഴുന്നെള്ളിപ്പ് സമയത്ത് പ്രശ്‌ന സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയ. പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തണമെന്ന നിര്‍ദേശവും നല്‍കി. എന്നാല്‍ ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പിയായിട്ടും ചെയ്തില്ല. ഔദ്യോഗിക നമ്പറിന് പുറമെ പേഴ്‌സണല്‍ നമ്പരില്‍ വിളിച്ചപ്പോളും എടുത്തില്ലെന്നും മന്ത്രിയുടെ മൊഴിയിലുണ്ട്. ഡി.ജി.പിയുടെ സംഘം അടുത്ത ആഴ്ച എം.ആര്‍. അജിത്കുമാറിന്റെ മൊഴിയെടുക്കും.

പൂരം തടസപ്പെട്ടിട്ടും എഡിജിപി ഇടപെട്ടില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നുമായിരുന്നു ഡിജിപിയുടെ ആദ്യ റിപ്പോര്‍ട്ട്. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് എഡിജിപിയ്ക്കെതിരെയായിരിക്കുമെന്നാണ് സൂചന. മന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെ അടുത്ത ആഴ്ച നോട്ടീസ് നല്‍കി എഡിജിപിയില്‍ നിന്ന് വിശദമായ മൊഴി എടുക്കാനാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button