
തിരുവനന്തപുരം നെടുമങ്ങാട് ഡിവൈഎഫ്ഐയുടെ ആംബുലന്‍സ് കത്തിച്ച സംഭവത്തില്‍ മൂന്ന് SDPI പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശികളായ സമദ്, നാദിര്‍ഷാ , അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഡി വൈ എഫ് ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലന്‍സ് നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സമയത്താണ് പ്രതികള്‍ കത്തിച്ചത്. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവിലായിരുന്നു.
രാത്രി 11.55 നും 12 നും ഇടയിലാണ് വാഹനം കത്തിയത്. വാഹനം പൂര്‍ണമായും കത്തി നശിച്ചിരുന്നു. സംഭവത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാനും സി പി ഐ എം ഏരിയ സെക്രട്ടറി കെ പി പ്രമോഷും ആവശ്യപ്പെട്ടിരുന്നു . ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് ഇപ്പോള്‍ പ്രതികളെ പിടികൂടിയത്.




