Kerala

കത്തികാട്ടി മാല പിടിച്ച് പറിച്ച കേസിൽ യുവതി ഉൾപ്പെട്ട മൂന്നം​ഗ സംഘം അറസ്റ്റിൽ

തിരുവനന്തപുരം കരമന പോലീസ് സേഷൻ പരിധിയിൽ നെടുങ്കാട് പുതുമന ലൈനിൽ പ്രേമലത, ജോതി പത്മജ എന്ന വൃദ്ധ സഹോദരിമാർ താമസിക്കുന്ന വീട്ടിൽ കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണമാലകൾ പിടിച്ച് പറിച്ച കേസിൽ യുവതി ഉൾപ്പെടുന്ന മൂന്നം​ഗ സംഘത്തെ പോലീസ് പിടികൂടി. മണക്കാട് കല്ലടിമുഖം ഫാറ്റ് നമ്പർ 13 ൽ താമസം കാർത്തി, ആറ്റുകാൽ കീഴേ ചരുവിള പുത്തൻ വീട്ടിൽ താമസിക്കുന്ന അജിത്ത് കുമാർ , അനീഷന കുമാർ എന്നിവരെയാണ് കരമന പോലീസ് അറസ്റ്റ് ചെയ്ത് . നെടുങ്കാട് വൃദ്ധ സഹോദരിമാർ താമസിക്കുന്ന വീടിനെ പറ്റി വ്യക്തമായി അറിയാവുന്ന കാർത്തിക ആഡംബര ജീവിതം നയിക്കാനായി മറ്റ് രണ്ട് പേരെടൊപ്പം മുൻകൂടി നിശ്ചയിച്ച പ്രകാരം കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സ്കൂട്ടറിൽ മാസ്ക് ധരിച്ച എത്തി പേഴസ് കാണതായി എന്ന് പറഞ്ഞ് വീട്ടിൽ കയറകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം സ്വർണ്ണമാലകൾ പിടിച്ച് പറിച്ച് കൊണ്ട് പോകുകയായിരുന്നു. സിസിടിവി ക്യാമറകൾ ക്രേന്ദീകരിച്ച് നടത്തിയ അന്വേഷത്തിലാണ് മണിക്കൂറുകൾക്കകം പ്രതികളെ അറസ്റ്റ് ചെയ്ത്ത് . അനീഷ് കുമാറിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട് . ഫോർട്ട് സബ്ബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ പ്രസാദിന്റെ നേതൃത്വത്തിൽ കരമന സിഐ അനൂപ്, എസ്ഐ സന്ദീപ് , എസ് ഐ കൃഷ്ണകുമാർ, എസ് ഐ ബിജു, സിപിഒ അനിൽ കുമാർ , സിപിഒ സജൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button