തോമസ് ഐസക്ക് ഇന്ത്യയുടെ ഭാവി ധനമന്ത്രിയെന്ന പ്രചാരണത്തോടെ പത്തനംതിട്ടയില്‍ സിപിഎം തുടങ്ങി

0

പത്തനംതിട്ട: ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി സിപിഎം. പത്തനംതിട്ടയില്‍ ടി.എം. തോമസ് ഐസക്ക് ഇന്നലെ റോഡ് ഷോ നടത്തി. കൂടാതെ ചുവരെഴുത്തുകളും ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഭാവി ധനമന്ത്രിയെന്ന വിശേഷണത്തോടെയാണ് തോമസ് ഐസക്കിനെ സിപിഎം കളത്തിലിറക്കിയിരിക്കുന്നത്. ഇതേ വാചകമെഴുതിയ ഫ്ളക്സുകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പത്തനംതിട്ടയിലേക്ക് തോമസ് ഐസക്കിനെ സ്വീകരിച്ചുകൊണ്ടുള്ള ഫ്ളക്സ് ബോർഡുകള്‍

കഴിഞ്ഞ ദിവസമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതെങ്കിലും ആറ് മാസം മുമ്പേ തന്നെ ഐസക്ക് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. എൽഡിഎഫിന്‍റെ പ്രചരണ ആയുധം ഐസക്കിന്‍റെ ഗ്ലാമർ മുഖം തന്നെയാണ്.

കിഫ്ബിയിലെ ഇ.ഡി. അന്വേഷണം എതിരാളികൾ പ്രചാരണായുധമാക്കുമെന്ന് ഐസക്കിന് ഉറപ്പാണ്. കിഫ്ബിയാണ് തന്‍റെ ഹീറോ എന്ന് ആദ്യമെ മറുതന്ത്രം ഇറക്കുന്നു ഐസക്.

പത്തനംതിട്ട മണ്ഡലം രൂപീകരിച്ചത് മുതൽ ആന്‍റോ ആന്‍റണിയാണ് യുഡിഎഫ് കോട്ടയ്ക്ക് കാവൽ. സിപിഎം ജില്ലാ സെക്രട്ടറിയും കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടിയവരും എംഎൽഎയുമൊക്കെ എതിരാളികളായി വന്നെങ്കിലും ആന്‍റോയെ വീഴ്ത്താൻ കഴിഞ്ഞില്ല. ഏഴ് നിയമസഭാ മണ്ഡലങ്ങളും കൈയ്യിലുള്ള എൽഡിഎഫ് തലയെടുപ്പുള്ള നേതാവിലൂടെ അട്ടിമറി ജയത്തിൽ കുറ‍ഞ്ഞൊന്നും ഇക്കുറി പ്രതീക്ഷിക്കുന്നില്ല. യുഡിഎഫ് പ്രഖ്യാപനത്തിന് മുൻപേ സ്ഥാനാർഥിയെ എൽഡിഎഫ് ഇറക്കി. ബിജെപിയിലെ ആശയക്കുഴപ്പവും ആദ്യ ലാപ്പിൽ തുണയാകുമെന്ന് ഐസക് ക്യാമ്പ് കണക്കുകൂട്ടുന്നു.

തോമസ് ഐസക്ക് 2001​ലും​ 2006​ലും​ ​മാ​രാ​രി​ക്കു​ളം​ ​മ​ണ്ഡ​ല​ത്തെ​യും​ 2011​ലും​ 2016​ലും​ ​ആ​ല​പ്പു​ഴ​ ​മ​ണ്ഡ​ല​ത്തെ​യും​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ്ര​തി​നി​ധീ​ക​രി​ച്ചു. 2006​ൽ​ ​വി എ​സ്​ ​അ​ച്യു​താ​ന​ന്ദ​ൻ​ ​മ​ന്ത്രി​സ​ഭ​യി​ലും​ 2016​ൽ​ ​ഒ​ന്നാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ലും​ ​ധ​ന​കാ​ര്യ​ ​വ​കു​പ്പ് ​മ​ന്ത്രി​യാ​യും ഐസക്ക്​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​

LEAVE A REPLY

Please enter your comment!
Please enter your name here