Kerala

ഇതൊരു രാഷ്ട്രീയ രേഖ മാത്രം; സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്‍

തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തില്‍ അവതരിപ്പിച്ച ഈ ബജറ്റില്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അനാവശ്യ അവകാശവാദങ്ങളിലൂടെ ബജറ്റിന്റെ പവിത്രത നശിപ്പിച്ചുവെന്നും ഇത് വെറും ഒരു രാഷ്ട്രീയ രേഖ മാത്രമാണെന്നും വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

വിശ്വാസ്യത തീരെയില്ലാത്ത ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചതെന്നും, കേരളത്തിലെ ഏറ്റവും മോശം പദ്ധതി ചെലവ് നടന്ന വര്‍ഷമാണ് കഴിഞ്ഞുപോയതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ചെലവിന്റെ നില പരിതാപകരമാണെന്നും ട്രഷറിയില്‍ നിന്ന് ഒരുവേളയില്‍ 10 ലക്ഷം രൂപയില്‍ അധികം പിന്‍വലിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ചൂണ്ടിക്കാട്ടി. ഇത്തരമൊരു ഖജനാവിനെ മുന്നില്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ ഗീര്‍വാണ പ്രസംഗങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

പത്ത് വര്‍ഷമായി ചെയ്യാതിരുന്ന കാര്യങ്ങള്‍ ഇനി ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതാണ് ബജറ്റിലെ ഉള്ളടക്കമെന്നും, പൂര്‍ണമായും പരാജയപ്പെട്ട മേഖലകളില്‍ മാറ്റമുണ്ടാകുമെന്ന അവകാശവാദം ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പദ്ധതിച്ചെലവ് നടത്തിയ വര്‍ഷമാണിതെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല അതീവ ഗുരുതരമായ അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button