News
തിരുവനന്തപുരത്ത് നാളെ പ്രഖ്യാപിച്ച പ്രാദേശിക അവധിയിൽ മാറ്റം ; തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയില്ല

തിരുവനന്തപുരത്ത് നാളെ പ്രഖ്യാപിച്ച പ്രാദേശിക അവധിയിൽ മാറ്റമുള്ളതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പ്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ നാളെ ഉച്ചയ്ക്ക് ശേഷം പ്രവർത്തിക്കും. തിരുവനന്തപുരം, നെയ്യാറ്റിൻകര, താലൂക്കുകളിലെയും കാട്ടാക്കട താലൂക്കിലെ 10 വില്ലേജുകളുടെ പരിധിയിലെ സ്ഥാപനങ്ങളും പ്രവർത്തിക്കും. ഈ സർക്കാർ സ്ഥാപനങ്ങളെ അവധിയിൽ നിന്ന് ഒഴിവാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വെട്ടുകാട് പെരുന്നാൾ പ്രമാണിച്ച് ഈ പ്രദേശങ്ങളിലെ സ്ഥാപനങ്ങൾക്ക് കളക്ടർ നാളെ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിരുന്നു.



