Blog

തിരുവല്ല സ്പാ ബലാത്സം​ഗ കേസ്: നിർണായക വിവരം പുറത്തുവിട്ട് പൊലീസ്, ‘സംഭവത്തിന് പിന്നിൽ ക്വട്ടേഷനല്ല : സ്ഥിരീകരിച്ച് പോലീസ്

കോട്ടയം: തിരുവല്ല സ്പാ ബലാത്സം​ഗ കേസിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ അല്ലെന്ന് വ്യക്തമാക്കിയ പോലീസ് പ്രതികളെത്തിയത് ​ഗുണ്ടാപ്പിരിവിന് തന്നെയെന്നും കൂട്ടിച്ചേർക്കുന്നു.50,000 രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. പണം നൽകാതെ വന്നതോടെയാണ് ജീവനക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. കേസിലെ മുഖ്യപ്രതി മരണസുബിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പ്രതികൾ പിടിയിലായിട്ടുണ്ട്. സ്പാ സ്ഥാപനത്തിന്റെ ഉടമ സംഭവത്തിന്റെ പിന്നിൽ ക്വട്ടേഷൻ ആണെന്ന് ആരോപണം ഉന്നയിച്ചിരുന്നു. തുടർന്നാണ് പൊലീസ് ഇപ്പോൾ നിർണായക വിവരം പുറത്തുവിട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button