News

എണ്ണോറിലെ തെര്‍മല്‍ പവര്‍ പ്ലാന്റ് അപകടം, 9 തൊഴിലാളികള്‍ മരിച്ചു

തമിഴ്‌നാട്ടിലെ എണ്ണോറില്‍ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ അപകടം. 9 തൊഴിലാളികള്‍ മരിച്ചു. പത്തിലധികം പേര്‍ക്ക് പരുക്കേറ്റു. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ലോഹം കൊണ്ടുള്ള ഫ്രെയിം തകര്‍ന്നുവീണാണ് അപകടം.മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ സർക്കാർ10 ലക്ഷം രൂപ നൽകും. വൈദ്യുത മന്ത്രിയോട് സ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.

ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. പവര്‍ പ്ലാന്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന ഫ്രെയിമാണ് തകര്‍ന്നു വീണത്. പലരുടെയും തലയ്ക്കാണ് പരുക്കേറ്റത്. അഞ്ച് പേര്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. നാല് പേര്‍ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button