National

പഹല്‍ഗാമില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഉണ്ടായില്ല, കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണം: കോണ്‍ഗ്രസ്

പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയോഗം ആവശ്യപ്പെട്ടു. വൈകിട്ടത്തെ സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്നും കോണ്‍ഗ്രസ്.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് നാളെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് മെഴുകുതിര മാര്‍ച്ച് നടത്തും. കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ചും ഭീകരതയ്‌ക്കെതിരെയുമാണ് മെഴുകുതിരി മാര്‍ച്ച്. പിസിസി , ഡിസിസി തലങ്ങളിലാണ് മെഴുകുതിരി മാര്‍ച്ച് നടത്തുകയെന്ന് കെസി വേണു?ഗോപാല്‍ അറിയിച്ചു. സര്‍വ കക്ഷിയോഗം വിളിക്കണമെന്ന് ആക്രമണമുണ്ടായ അന്ന് തന്നെ ആവശ്യപ്പെട്ടിരുന്നുവെന്ന് കെസി വേണു?ഗോപാല്‍ പറഞ്ഞു.

പ്രദേശത്ത് വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങള്‍ ഉണ്ടായില്ല. ഇന്റലിജന്‍സ് പരാജയവും സുരക്ഷാ വീഴ്ചയും സംബന്ധിച്ച ചോദ്യങ്ങള്‍ ഉയരുന്നു. ഭാവിക്കും ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷവുമെന്ന നിലയില്‍ ചോദ്യങ്ങള്‍ ഞങ്ങള്‍ ഉന്നയിക്കും. അത് അനിവാര്യമാണെന്ന് കെ സി വേണു?ഗോപാല്‍ വ്യക്തമാക്കി. ബി ജെ പി ഇതിനിടെ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് അദേഹം കുറ്റപ്പെടുത്തി. ഭീകരതക്കെതിരെ ഒറ്റക്കെട്ടാണെന്നും പാകിസ്താന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ആക്രമണമാണിതെന്നും കെ സി വേണു?ഗോപാല്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button