Kerala

ആര്‍.ആര്‍.ടി.എസ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി ആശയ വിനിമയം നടന്നില്ല; ഇ ശ്രീധരന്‍

ആര്‍.ആര്‍.ടി.എസ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി ആശയ വിനിമയം നടന്നില്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ഡല്‍ഹിയില്‍ RRTS കൊണ്ട് വന്നത് താനാണ്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി അത്ഭുതം ഉണ്ടാക്കി. സാങ്കേതികമായി RRTS പ്രായോഗികം അല്ല. സംസ്ഥാന സര്‍ക്കാരിന്റെ RRTS ഇലക്ഷന്‍ സ്റ്റണ്ട്. തന്റെ ലക്ഷ്യം അതിവേഗ റെയിലിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കുക. മുഖ്യമന്ത്രിക്ക് ഈ ഐഡിയ ആര് നല്‍കി എന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവണ്‍മെന്റിന് വേറെ എന്തെങ്കിലും ഉദ്ദേശം ഉണ്ടോ എന്ന് പറയുന്നില്ല. കെ. റെയില്‍ ഇല്ലാതാക്കിയത് താന്‍ ആണെന്നു മുഖ്യമന്ത്രി പറഞ്ഞത് ദുരുദ്ദേശപരമാണ്. കെ.റെയിലിന്റെ ഓരോ ഘട്ടത്തിലും അതിന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നു. ആ ഘട്ടത്തില്‍ ഒക്കെ സാധ്യത ഉള്ള അതിവേഗ റെയില്‍ ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.

അദ്ദേഹവുമായി ചര്‍ച്ച നടത്തി. തന്റെ പദ്ധതി കേന്ദ്ര ഗവണ്‍മെന്റിന്റേത്. റെയില്‍വേ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍. കേരളത്തില്‍ RRTS നടക്കാന്‍ പോകുന്നില്ല എന്ന് എല്ലാവര്‍ക്കും അറിയാം. RRTS ന്റെ ഉദ്ദേശം ഗ്രാമ പ്രദേങ്ങളില്‍ നിന്നുള്ള ആളുകളെ നഗരങ്ങളിലേക്ക് എത്തിക്കാന്‍. RRTS ഉം, അതിവേഗ റെയിലും തമ്മിലുള്ള പ്രധാന വ്യത്യാസം സ്പീഡ് ആണെന്നും അദ്ദേഹം പറഞ്ഞു.

അതിവേഗ റെയിലിന്റെ പകുതി സ്പീഡ് മാത്രമേ RRTS ന് ഉണ്ടാകു. അതിവേഗ റെയില്‍ 135കിലോമീറ്റര്‍ ആവരെജ് സ്പീഡ്. എന്നാല്‍ RRTS ന് 70 കിലോമീറ്റര്‍ മാത്രമെ വരൂ. സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകും. സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാരിന്റെ സഹായം വേണം. സര്‍വേ നടത്താന്‍ സ്റ്റേറ്റ് സഹായം വേണ്ട. സ്ഥലം ഏറ്റെടുപ്പ് കുറച്ചു കഴിഞ്ഞല്ലേ. അപ്പൊ ആരൊക്കെ ഉണ്ടാകും? ഈ സര്‍ക്കാര്‍ ഉണ്ടാവുമോ എന്നും അദ്ദേഹം ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button