ആശമാരോട് വിരോധവും വാശിയുമില്ല; ആര്‍ക്കെതിരെ പ്രതിഷേധിക്കണമെന്ന് തീരുമാനിക്കേണ്ടത് സമരക്കാര്‍’ ; മുഖ്യമന്ത്രി

0

സര്‍ക്കാരിന് ആശമാരോട് ഒരു വിരോധവും വാശിയുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആശമാര്‍ക്ക് മികച്ച ഓണറേറിയം കൊടുക്കുന്ന സംസ്ഥാനം കേരളമാണ്. ആര്‍ക്കെതിരെ സമരം നടത്തണമെന്ന് തീരുമാനിക്കേണ്ടത് സമരക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരസമിതി ഉന്നയിച്ച പല ആവശ്യങ്ങളും നടപ്പാക്കി.

ഓണറേറിയം വര്‍ധിപ്പിക്കണെന്ന് തീരുമാനം തന്നെയാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കരട് മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് നിയമം കൊണ്ടുവന്നതുകൊണ്ട് മുനമ്പത്തെ വിശഷയം പരിഹരിക്കപ്പെടില്ല. സംസ്ഥാനത്തെ ലഹരിയില്‍ നിന്നും അകറ്റുന്നതിനായി വിവിധ വകുപ്പുകളുടെ പിന്തുണയോടെ വിപുലമായ കര്‍മപദ്ധതി ആവിഷ്‌കരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here