KeralaNews

കേരളത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആരും അറിയരുത് എന്ന് നിർബന്ധമുള്ളവരുണ്ട്: മുഖ്യമന്ത്രി പിണറായി വിജയൻ

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേരള വിരുദ്ധ സമീപനം സ്വീകരിക്കുന്ന കേന്ദ്രത്തെയും, അതിനെ പിന്തുണക്കുന്ന തരത്തിൽ പെരുമാറുന്ന കേരളത്തിലെ പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആരും അറിയരുത് എന്ന് നിർബന്ധമുള്ളവരുണ്ട് അവർ കേരളത്തിന്റെ വികസന നേട്ടങ്ങൾ മറച്ചുവയ്ക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ രണ്ടാം പിണറായി സർക്കാറിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിദാരിദ്ര്യ ലഘൂകരണം, 90,000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ, പ്രതിസന്ധിഘട്ടത്തിൽ കേരളത്തിൻറെ അതിജീവനം തുടങ്ങി സംസ്ഥാനത്ത് ഒൻപത് വർഷമായി എൽഡിഎഫ് സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഇതിനിടയിൽ പ്രതിപക്ഷം നടത്തുന്ന വ്യാജ പ്രചരണത്തെയും മുഖ്യമന്ത്രി തുറന്നു കാട്ടി.

കേരളത്തിൻറെ വികസനം മറച്ചുവെക്കാൻ ശ്രമിക്കുന്നവരെയും മുഖ്യമന്ത്രി ശക്തമായ ഭാഷയിൽ വിമർശിച്ചു. വർഗീയതയെ തടയാൻ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. വർഗീയതക്കെതിരെ ശക്തമായ നിലപാട് പൊതുസമൂഹം സ്വീകരിക്കുന്നു എന്നും പിണറായി വിജയൻ പറഞ്ഞു. പത്തനംതിട്ടയിൽ നടന്ന പൊതുയോഗത്തിൽ എൽഡിഎഫ് നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button