സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി

0

സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. നടൻ്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. കേസിൽ മറുപടി സത്യവാങ്മൂലം നല്‍കാനായി കൂടുതല്‍ സമയം വേണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിച്ചാണ് കോടതി വാദം മാറ്റിയത്.

നേരത്തെ, സിദ്ദിഖ് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് സംസ്ഥാനം കുറ്റപ്പെടുത്തിയിരുന്നു. നടൻ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘവും കോടതിയെ അറിയിച്ചു. എന്നാൽ, അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടില്ലെന്ന് സിദ്ദിഖിൻ്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here