രാഷ്ട്രപതി ഈ മാസം 22 ന് ശബരിമലയില്‍ ദര്‍ശനം നടത്തും

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം 22 ന് ശബരിമലയില്‍ ദര്‍ശനം നടത്തും. ഈ മാസം 24 വരെ രാഷ്ട്രപതി കേരളത്തില്‍ തുടരും. സര്‍ക്കാരിനെ ഔദ്യോഗികമായി രാഷ്ട്രപതി ഭവന്‍ ഇക്കാര്യം അറിയിച്ചു. ഒക്ടോബര്‍ 17 നാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. കുറച്ചു മണിക്കൂറുകള്‍ സന്നിധാനത്ത് തുടരുന്നതിന് ശേഷമായിരിക്കും രാഷ്ട്രപതി മടങ്ങുക.സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിലയിരുത്തലുകളിലേക്കുമുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു.
ആഗോള അയ്യപ്പ സംഗമ വേദിയില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാഷ്ട്രപതി ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരുന്നില്ല. മേയ് 19ന് ദ്രൗപതി മുര്‍മു ശബരിമല സന്ദര്‍ശിക്കും എന്നായിരുന്നു വിവരം. എന്നാല്‍ അവസാനനിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. ഇന്ത്യ – പാകിസ്താന്‍ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു അന്നത്തെ സന്ദര്‍ശനം റദ്ദാക്കിയിരുന്നത്



