ഷറഫുദീൻ, അനുപമ പരമേശ്വരൻ ടീം ഒന്നിക്കുന്ന ‘പെറ്റ് ഡീറ്റെക്റ്റീവ്’! ഫസ്റ്റ് ലുക്ക്‌ പുറത്തിറങ്ങി

0

നായകന്റെ വേഷത്തിലും നിർമ്മാതാവ് എന്ന പുത്തൻ റോളിലും യുവതാരം ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന പുതിയ ചിത്രമാണ് ‘പെറ്റ് ഡിക്റ്റക്റ്റീവ്’. തെന്നിന്ത്യൻ സിനിമ ലോകത്തിനു ഏറെ പ്രിയങ്കരിയായ അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്.

ഏറെ കൗതുകങ്ങൾ നിറഞ്ഞ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രനീഷ് വിജയനാണ്.

സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിലും ഖ്യാതി നേടിയ അഭിനവ് സുന്ദർ നായ്കാണ് എഡിറ്റിങ് നിർവഹിക്കുന്നത്.

The Pet Detective Movie First Look Poster

പ്രൊഡക്ഷൻ ഡിസൈനെർ – ദീനോ ശങ്കർ, ഓഡിയോഗ്രാഫി – വിഷ്ണു ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജയ് വിഷ്ണു, കോസ്റ്റും ഡിസൈനെർ – ഗായത്രി കിഷോർ, മേക്ക് അപ് – റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറെക്ടർ – രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ – പ്രണവ് മോഹൻ, സ്റ്റിൽസ് -രോഹിത് കെ സുരേഷ്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

LEAVE A REPLY

Please enter your comment!
Please enter your name here