ഇരയുടെ ഐഡന്റിറ്റി മനപൂർവം എവിടെയും വെളിപ്പെടുത്തിയിട്ടില്ല;സന്ദീപ് വാര്യർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ പ്രതികരിച്ച് സന്ദീപ് വാര്യർ. ഇരയുടെ ഐഡന്റിറ്റി മനപൂർവം എവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഒരു വർഷം മുൻപ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ ഫേസ്ബുക്കിൽ അന്ന് അപ്‌ലോഡ് ചെയ്തിരുന്നു. അത് പലരും ദുരുപയോഗം ചെയ്തു. ശ്രദ്ധയിൽപ്പെട്ടതോടെ ഫോട്ടോ ഡിലീറ്റ് ചെയ്തു. മനപ്പൂർവ്വം ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും കേസിലെ നാലാം പ്രതിയായ സന്ദീപ് വാര്യർ പറഞ്ഞു.
ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ പ്രവർത്തകരാണ്. മൈക്ക് കെട്ടിവെച്ചവർ സംസാരിച്ചു. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. ഈ വിഷയം മുന്നിൽ കണ്ടുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കാമെന്ന് സർക്കാർ കരുതേണ്ടെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ച കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍.ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതിന്റെയും അടിസ്ഥാനത്തിലായിരുന്നു കേസ്. കേസിൽ രാഹുൽ ഈശ്വർ അഞ്ചാം പ്രതിയും രഞ്ജിത പുളിക്കൻ ഒന്നാംപ്രതിയും അഡ്വ. ദീപ ജോസഫ് രണ്ടാം പ്രതിയുമാണ്.



