കേരളത്തിലെ ആരോഗ്യ മേഖല പരാജയമെന്ന് പി വി അന്‍വര്‍. പതിനായിരക്കണക്കിന് സര്‍ജറി മുടങ്ങി കിടക്കുന്നു. ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിക്ക് കോടികള്‍ കൊടുക്കാനുണ്ട്. സമ്പത്തിക പ്രതിസന്ധിയുള്ള സര്‍ക്കാര്‍ PWD,ടൂറിസം എന്നിവക്ക് മാത്രമാണ് ഫണ്ട് നല്‍കുന്നത്. ഒപ്പധികാരം മാത്രമുള്ള മന്ത്രിയായി ആരോഗ്യ മന്ത്രിയെ സൈഡ്‌ലൈന്‍ ചെയ്തു
ഒപ്പധികാരം മാത്രമുള്ള മന്ത്രിയായി ആരോഗ്യ വകുപ്പ് മന്ത്രിയെ ഒതുക്കി. സെക്രട്ടറി സജീവനാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ആശുപത്രിക്ക് അകത്ത് നടക്കുന്ന കാര്യങ്ങളില്‍ ഇടപെടാന്‍ ആര്‍ക്കും കഴിയില്ല. അത്തരം നിയമം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാര്‍. എല്ലാ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഇതൊന്നും പ്രവര്‍ത്തിക്കില്ല.
അത്‌കൊണ്ടാണ് ആശുപത്രികള്‍ സമീപം ലാബുകള്‍ തഴച്ചു വളരുന്നത്. എന്ത്‌കൊണ്ട് കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജിലും കിഡ്‌നി മാറ്റിവെക്കല്‍ ശാസ്ത്രക്രിയ നടക്കുന്നില്ല?. സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നിലപാട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉണ്ടാകുന്നു. കേരളത്തില്‍ 50,000 കോടിയുടെ ട്രാന്‍സാക്ഷന്‍ ആണ് ഒരു വര്‍ഷം കേരളത്തിലെ സ്വകാര്യ ആശുപത്രിയില്‍ നടക്കുന്നത്.
സര്‍ക്കാര്‍ ചികില്‍സകള്‍ക്ക് നിരക്ക് നിശ്ചയിച്ചങ്കിലും പരിശോധന നടത്തുന്നില്ല.സ്വകാര്യ ആശുപത്രികള്‍ തഴച്ചു വളരണം എന്ന നിലപാട് ആണ്. സിസ്റ്റത്തിന്റെ പ്രശ്‌നം ആണ് എന്നാണ് മന്ത്രി പറഞ്ഞത്. മന്ത്രി ഉദ്ദേശിച്ച സിസ്റ്റം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടല്‍ ആണ്. മന്ത്രിക്ക് അങ്ങനെ പറയാന്‍ ആവൂ.
ഡോ.ഹാരീസ് സത്യസന്ധന്‍ ആണ് എന്ന് പറഞ്ഞാല്‍ അദ്ദേഹം പറയുന്നത് സത്യം ആണ് എന്നല്ലേ. സര്‍ക്കാരില്‍ നിന്ന് പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ക്ക് 10 വര്‍ഷം എങ്കിലും സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യിക്കണം. അവര്‍ സര്‍ക്കാര്‍ ചിലവില്‍ പഠിച്ചു വിദേശത്തേക്ക് പോവുകയാണ്.
എ കെ ബാലന്‍ അവനവന്റെ കാര്യം നോക്കിയാല്‍ മതി. പിണറായിസം താങ്ങി നടന്നിട്ട് കാര്യമില്ല. ഇപ്പോള്‍ പഞ്ചായത്തില്‍ എങ്കിലും വിലയുണ്ട്, അതും കളയരുത്. എന്നെ പറഞ്ഞ് പിണറായിയില്‍ നിന്ന് എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാനുള്ള ശ്രമം ആണ് എം കെ ബാലന്‍ നടത്തുന്നതെന്നും അന്‍വര്‍ വ്യക്തമാക്കി.
പുതിയ പോലീസ് മേധാവി വന്നതില്‍ സന്തോഷം. പോറ്റു മകന്‍ അജിത് കുമാറിനെ DGP ആക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തി. അജിത്കുമാറിനെ ഒഴിവാക്കിയത് ഞാന്‍ നടത്തിയ പോരാട്ടത്തിന്റെ വിജയം. താന്‍ നടത്തിയ പോരാട്ടത്തില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട്.
വെള്ളിയാഴ്ച്ച തൃണമൂല്‍ യോഗമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആണ് ആലോചന. പ്രാദേശികമായി ആരുമായും സഹകരിപ്പിക്കാന്‍ ഉള്ള സ്വാതന്ത്രം പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് നല്‍കും. ആരുടെ വാതിലില്‍ മുട്ടാന്‍ ഇല്ല. ചക്ക ഇട്ടപ്പോള്‍ എല്ലായ്‌പ്പോഴും മുഴല്‍ ചാവണം എന്നില്ല.
വര്‍ഗീയ കക്ഷികള്‍ ഒഴികെ ഉള്ള ആരുമായും ഇടപെടും. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണ തന്നാല്‍ സ്വീകരിക്കും,തിരിച്ചും അങ്ങനെ തന്നെ. തദ്ദേശ തിരഞ്ഞെടുപ്പില്‍ പിണറായിസം ഇല്ല,അത് നിയമസഭയില്‍.
പിണറായിസവും പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധമില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് 75 ശതമാനം പ്രാദേശികവും 25 ശതമാനം രാഷ്ട്രീയവുമാണ്. തങ്ങളെ പിന്തുണക്കുന്ന LDF ഉം മയും UDF മായും ഒക്കെ സഹകരിക്കും.
നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ക്ഷീണം മറയ്ക്കാനാണ് സൂംബ ബഡാന്‍സ് വിവാദം കൊണ്ടുവന്നത്. നിലമ്പൂര്‍ ഇലക്ഷന്‍ ജനം മറന്നു. ഏതു കുട്ടികള്‍ക്കാണ് മാനസിക സമ്മര്‍ദമുള്ളത്. മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമമാണ് കുട്ടികളെ സമ്മര്‍ദത്തിലാക്കുന്നതെന്നും അന്‍വര്‍ വിമര്‍ശിച്ചു.