Blog

സംഘപരിവാര്‍ സംഘടനകളുടെ ആക്രമം അവസാനിപ്പിക്കണം : പ്രതിഷേധം അറിയിച്ച് സീറോമലബാർ സഭ

സംഘപരിവാര്‍ സംഘടനയായ ബജരംഗ്ദള്‍ മലയാളി കത്തോലിക്ക വൈദികരേയും കന്യാസ്ത്രീകളേയും ആക്രമിച്ച സംഭവത്തിൽ സീറോമലബാർ സഭ മീഡിയ കമ്മീഷൻ ശക്തമായ പ്രതിഷേധം അറിയിച്ചു. ഓഗസ്റ്റ് 6 ബുധൻ വൈകുന്നേരം അഞ്ചു മണിക്ക് ഒഡീഷയിലെ ജലേശ്വര്‍ (Jaleswar) ജില്ലയിലെ ഗംഗാധര്‍ (Gangadhar) ഗ്രാമത്തിലാണ് മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണമുണ്ടായത്.

ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാദര്‍ ലിജോ നിരപ്പേല്‍, ഫാദര്‍ വി.ജോജോ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം ഗംഗാധര്‍ മിഷന്റെ കീഴിലുള്ള പള്ളിയില്‍ വൈകുന്നേരം മരിച്ചവര്‍ക്കായുള്ള കുര്‍ബാന അര്‍പ്പിക്കാനാണ് രണ്ട് വൈദികരും രണ്ട് കന്യാസ്ത്രീകളും ഏതാനും മിഷന്‍ പ്രവര്‍ത്തകരും എത്തിയത്. ആരാധന നടക്കുന്ന സമയത്ത് 70 ഓളം വരുന്ന ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ പള്ളിക്കുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. വൈദികരെയും കൂടെ ഉണ്ടായിരുന്ന സഹായിയേയും ഭീകരമായി മര്‍ദിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button