Kerala

തരൂര്‍ കോണ്‍ഗ്രസിന് വിധേയനാകണം: തിരുവഞ്ചൂര്‍

കോട്ടയം: പാക് ഭീകരതയെകുറിച്ച് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച ശശി തരൂരിനെ വിമര്‍ശിച്ച് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗമെന്ന നിലയില്‍ തരൂര്‍ എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിക്കണം. ശശി തരൂര്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു മുന്നോട്ട് പോകരുത്.

ശശി തരൂർ ഈ തലങ്ങളിലേക്ക് പോകുന്നത് പാർട്ടിയെ ചവിട്ടിമതിച്ചു കൊണ്ടാവരുത്. ശശി തരൂരിന് ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടണം. കോൺഗ്രസ് പാർട്ടി അംഗം എന്ന നിലയിൽ പ്രാഥമിക ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. അന്തർദേശീയ തലങ്ങളിൽ അടക്കം പ്രവർത്തിക്കുമ്പോൾ പാർട്ടിയുടെ കൂടി അംഗീകാരം നേടി പോകണം. ഏത് തലം വരെ വേണമെങ്കിലും തരൂരിന് പോകാം, പക്ഷേ കോൺഗ്രസ് ആയിരിക്കുമ്പോൾ പാർട്ടിക്ക് വിധേയനാകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആക്രമിക്കപ്പെടുന്നു. കെ സി വേണുഗോപാല്‍ ചുമതലകളില്‍ നേട്ടം കൊയ്യുമ്പോള്‍ മൗനം പാലിക്കുന്നു. ചെറിയ പാളിച്ചകള്‍ വരുമ്പോള്‍ കെസിയെ വിമര്‍ശിക്കുന്നു. കെ സി ദേശിയതലത്തിലെ കേരളത്തിന്റെ മുഖമാണ്. മലയാളികളുടെ അന്തസാണ് കെ സി വേണുഗോപാല്‍. എഐസിസി ജനറല്‍ സെക്രട്ടറിയുടെ ചുമതലകള്‍ മാത്രമാണ് കെസി നിര്‍വഹിക്കുന്നത്. അതിനപ്പുറത്തേക്ക് അമിത ഇടപെടല്‍ ഒന്നും നടത്തുന്നില്ല. കെ സി സംഘടന ജനറല്‍ സെക്രട്ടറി ആയതിനു ശേഷം കേരളത്തിലെ പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ കുറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസില്‍ യോജിപ്പുണ്ടായത് കെസി ജനറല്‍ സെക്രട്ടറി ആയതിനു ശേഷമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button