തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയില്‍; എംവി ഗോവിന്ദന്

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് എംവി ഗോവിന്ദന് പറഞ്ഞു. എസ്ഐടി അന്വേഷണം പൂര്‍ത്തിയായിട്ടില്ല. കോണ്‍ഗ്രസ്സുകാര്‍ക്കും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ട്. പോറ്റിയെ കേറ്റിയത് വേണുഗോപാലാണപ്പ എന്ന് കണ്ടെത്തിയതോടെ മിണ്ടാട്ടമില്ലെന്നും എംവി ഗോവിന്ദന് കണ്ണൂരില്‍ പറഞ്ഞു.
സിപിഎമ്മിനും സര്‍ക്കാരിനുമെതിരെയായി വരുമ്പോള്‍ മാത്രമാണ് വാര്‍ത്ത. ബിജെപിക്കും കോണ്‍?ഗ്രസിനുമെതിരെ വന്നാല്‍ വാര്‍ത്തയല്ല. തന്ത്രിയെ പിടിച്ചപ്പോള്‍ ബിജെപി സന്ദര്‍ശക ?ഗാലറിയിലേക്കാണ് കയറിപ്പോയത്. ഇഡി വന്നപ്പോള്‍ തന്ത്രിയുടെ അടുത്ത് മാത്രം പോയില്ല. ഇതിനെല്ലാം പിറകില്‍ രാഷ്ട്രീയമാണ്. ശബരിമലയിലെ ഒരു തരിപോലും സ്വര്‍ണം നഷ്ടപ്പെടാന്‍ പാടില്ല. ആരെയും സംരക്ഷിക്കില്ല. എല്ലാവരേയും പിടിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്. എന്നാല്‍ ഞങ്ങള്‍ സംരക്ഷിക്കാനുണ്ടെന്ന് നാണം കെട്ട രീതിയില്‍ പറയുകയാണ് യുഡിഎഫും ബിജെപിയുമെന്നും എംവി ഗോവിന്ദന് പറഞ്ഞു. യുവതി പ്രവേശനത്തെ എതിര്‍ത്തതാണ് തന്ത്രിയുടെ അറസ്റ്റിന് പിന്നിലെന്ന പരാമര്‍ശത്തോട് തന്ത്രിയെല്ലാം പെരുങ്കള്ളന്മാരുടെ പട്ടികയില്‍ പെട്ടിരിക്കുകയല്ലേ എന്നായിരുന്നു എംവി ?ഗോവിന്ദന്റെ മറുപടി.



