News

515 കോടിയുടെ സ്വത്ത്, 5 വർഷത്തെ വരുമാനം 734 കോടി; വിജയ്‌യുടെ ആസ്തിവിവരങ്ങൾ പുറത്ത്; സുരക്ഷാ വിവാദത്തിൽ ചെന്നൈയിലെ യോഗം റദ്ദാക്കി

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത്. വിജയ്ക്ക് 515.73 കോടി രൂപയുടെ സ്വത്തുണ്ടെന്നും ഭാര്യ സംഗീതയുടെ പേരിൽ 18 കോടിയുടെ സ്വത്തുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ 5 വർഷത്തെ വിജയ്‍യുടെ വരുമാനം 734.4 കോടി രൂപയാണെന്നും സത്യവാങ്മൂലത്തിലുണ്ട്.

അതേ സമയം ആൾക്കൂട്ടം നിയന്ത്രണാതീതം ആകുമെന്ന് വ്യക്തമായതോടെ വിജയ്‍യുടെ ചെന്നൈയിലെ ഇന്നത്തെ പ്രചാരണയോഗം റദ്ദാക്കിയിരിക്കുകയാണ്. വിജയ്‍യുടെ വേദികളിൽ നിന്ന് പൊലീസ് പിന്മാറുന്നതായി ‌ടിവികെ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ടിവികെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button