താത്കാലിക വി സി നിയമനത്തിലെ ഹൈക്കോടതി വിധിയില്‍ അപ്പീല്‍ നല്‍കാന്‍ രാജ്ഭവന്‍. നാളെ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യും. ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ആ വിധി അംഗീകരിക്കാന്‍ കൂട്ടാക്കാതെ ഇപ്പോള്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കാനുള്ള തീരുമാനത്തിലേക്ക് പോവുകയാണ്.
നിയമ വിമുക്തരുമായുള്ള പ്രാഥമിക ചര്‍ച്ചയ്ക്ക് ശേഷമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പോകാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. സര്‍വ്വകലാശാലകളിലെ ഭരണ പ്രതിസന്ധിക്കും പ്രശ്‌നങ്ങള്‍ക്കും അയവില്ലാതെ തുടരുന്നതിനിടെയാണ് രാജ്ഭവന്‍ നിയമനടപടിയുമായി മുന്നോട്ട് പോകുന്നത്.
താത്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. താത്കാലിക വൈസ് ചാന്‍സലറെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ചാന്‍സലറായ ഗവര്‍ണര്‍ നല്‍കിയ അപീലിലാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് വേണം നിയമനമെന്ന് ഹൈക്കോടതി സിംഗില്‍ ബെഞ്ചിന്റെ ഉത്തരവാണ് ഗവര്‍ണര്‍ ചോദ്യം ചെയ്തത്.