
ദുബൈ: ദുബായ് എയർഷോയിൽ ഉച്ചകഴിഞ്ഞുള്ള അവസാന പ്രകടനത്തിനിടെ ഇന്ത്യയുടെ അഭിമാനം തേജസ് യുദ്ധവിമാനം അപ്രതീക്ഷിതമായി തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ യുദ്ധവിമാനമാണ് തേജസ് യുദ്ധവിമാനം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.
അപകടത്തെത്തുടർന്ന് എയർഷോയുടെ ഉച്ചകഴിഞ്ഞ് നിർത്തി വച്ചു. ഏറെ പ്രേക്ഷകർ ഷോ കാണാൻ എത്തിയിരുന്നു. സംഘാടകർ സന്ദർശകരോട് സുരക്ഷാ കാരണങ്ങൾ കൊണ്ടു പ്രധാന പ്രദർശന മേഖലയിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ പടർന്നിരിക്കുന്ന പ്രദേശം പൂർണമായും അടച്ചു.
അപകടത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്നും അധികൃതർ അറിയിച്ചു. ദുബായ് എയർഷോ സംഘാടകരും ഇന്ത്യൻ പ്രതിനിധികളും സംഭവത്തെക്കുറിച്ച് വിലയിരുത്തുകയാണ്. ഇന്ത്യയുടെ അഭിമാന യുദ്ധവിമാനമാണ് തേജസ്.ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യേമസേന അപകടം സ്ഥിരീകരിച്ചു. തമിഴ്നാട്ടിലെ സുലൂർ വ്യോമതാവളത്തിൽ നിന്നാണ് വിമാനം യുഎഇയിലേക്ക് പോയത്. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്



