കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം, ശമ്പളം തടഞ്ഞുവെയ്ക്കില്ല

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തില്‍ ഭിന്നശേഷി സംവരണവും കെ-ടെറ്റ് യോഗ്യതയും സംബന്ധിച്ച് സര്‍ക്കാര്‍ സുപ്രധാന തീരുമാനങ്ങള്‍ എടുത്തതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഭിന്നശേഷി സംവരണത്തില്‍ സുപ്രീംകോടതി നല്‍കിയ വിധി എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാകുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്‍എസ്എസിന് ബാധകമായ വിധി മറ്റു മാനേജ്‌മെന്റുകള്‍ക്കും ബാധകമായിരിക്കുമെന്നും ഇതുസംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതായും മന്ത്രി പറഞ്ഞു.
അതേസമയം, കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമിതരായ അധ്യാപകര്‍ക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ കെ-ടെറ്റ് നേടാനുള്ള അവസരം നല്‍കും. കെ-ടെറ്റ് ഇല്ലാത്തത് സ്ഥാനക്കയറ്റത്തെ ബാധിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കെ-ടെറ്റ് വിഷയത്തിലും നിയമോപദേശം തേടുമെന്നും സുപ്രീംകോടതി വിധി അനുസരിച്ചായിരിക്കും അന്തിമ തീരുമാനമെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. ഈ തീരുമാനത്തോടെ എയ്ഡഡ് മേഖലയിലെ നിയമന തടസങ്ങള്‍ നീങ്ങുകയും അധ്യാപക നിയമന നടപടികള്‍ക്ക് വേഗം കൂടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.




