തഹാവൂര്‍ റാണയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു

0

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്ത് എത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനോട് തഹാവൂര്‍ റാണ സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുംബൈയിലെ പ്രത്യേക അന്വേഷണ സംഘമാണ് റാണയെ ചോദ്യം ചെയ്യാന്‍ എത്തിയത്. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണ് തഹാവൂര്‍ റാണ ഉള്ളത്. കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് മുംബൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണംസംഘം ചോദ്യം ചെയ്യാനായി ഡല്‍ഹിയില്‍ എത്തിയത്.

അതേസമയം, റാണയെ ചോദ്യം ചെയ്യാനായി പാര്‍പ്പിച്ചിരിക്കുന്ന എന്‍ഐഎ ആസ്ഥാനത്തിന്റെ സുരക്ഷ പഹല്‍?ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി, ലഷ്‌കറെ തയിബ, പാകിസ്താന്‍ സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു തഹാവൂര്‍ റാണ. ഇന്ത്യയ്‌ക്കെതിരായ ഐഎസ്‌ഐയുടെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു റാണയെ ഈ മാസം 10നാണ് യുഎസ് ഇന്ത്യയ്ക്കു കൈമാറിയത്.

മുംബൈഭീരാക്രമണവുമായി ബന്ധപ്പെട്ട് തഹാവൂര്‍ റാണയെ 18 ദിവസമാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയില്‍
ഐഎസ്‌ഐക്കും ലക്ഷ്‌കര്‍ ഇ തൊയ്ബക്കും ഉള്ള പങ്കും ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് റാണ വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here