Friday, April 18, 2025
Tag:

Thrissur

വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരില്‍ 60 കാരനെ ചവിട്ടിക്കൊന്നു

കാട്ടാനയുടെ ആക്രമണത്തില്‍ തൃശൂര്‍ താമരവെള്ളച്ചാലില്‍ ഒരാള്‍ മരിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രഭാകരന്‍ എന്നയാളാണ് മരിച്ചത്. 60 വയസ്സായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ പ്രഭാകരനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. പീച്ചി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ താമരവെള്ളച്ചാലില്‍ വനത്തിനുള്ളില്‍...

പീച്ചി ഡാം അപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലിരുന്ന ഒരു വിദ്യാര്‍ത്ഥിനി കൂടി മരിച്ചു

തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ പെണ്‍കുട്ടികള്‍ വീണുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ചികിത്സയിലായിരുന്ന പട്ടിക്കാട് ചാണോത്ത് പാറാശ്ശേരി സജി സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് ആണ് മരിച്ചത്. 16 വയസ്സായിരുന്നു. തൃശൂര്‍ സെന്റ്...

റോഡ് മുറിച്ചു കടക്കവേ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു; തൃശൂരിൽ രണ്ട് സത്രീകൾ മരിച്ചു

തൃശൂർ ഒല്ലൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടിൽ എൽസി (72), മേരി (73) എന്നിവരാണ് മരിച്ചത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്....

15,000 പാപ്പമാര്‍ നഗരത്തിൽ ഇറങ്ങും; തൃശൂരില്‍ ഇന്ന് ഗതാഗതനിയന്ത്രണം, ഡ്രോണ്‍ ചിത്രീകരണത്തിന് നിരോധനം

അതിരൂപതയും പൗരാവലിയും ചേര്‍ന്ന് നടത്തുന്ന ബോണ്‍ നതാലെ ഇന്ന് തൃശൂര്‍ നഗരത്തെ ചുവപ്പണിയിക്കും. വിവിധ ഇടവകകളില്‍ നിന്നായുള്ള 15,000 പാപ്പമാര്‍ നഗരം നിറയും. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് ബോണ്‍ നതാലെ നടത്തുന്നത്. ബോണ്‍...

തൃശൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 30 പവന്‍ സ്വര്‍ണം മോഷ്ടിച്ചു

തൃശൂര്‍ കുന്നംകുളത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. റിട്ട. അധ്യാപിക പ്രീതയുടെ വീട്ടിലാണ് മോഷണം നടന്നത്. 30 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു. വീട്ടിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 30 പവനോളം സ്വര്‍ണമാണ് നഷ്ടമായത്. ബുധനാഴ്ച...

ആന എഴുന്നള്ളിപ്പ് നിയന്ത്രണം; സർക്കാരിനോട് നിയമനിർമ്മാണം ആവശ്യപ്പെട്ട് തൃശ്ശൂരിൽ ആചാര സംരക്ഷണ കൂട്ടായ്മ

പൂരം സുഗമമായി നടത്താൻ നിയമനിർമ്മാണം വേണമെന്ന് സംസ്ഥാന സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് തൃശ്ശൂരിലെ ആചാര സംരക്ഷണ കൂട്ടായ്മ. ആന, വെടിക്കെട്ട് തുടങ്ങിയവയ്ക്കുള്ള കർശന നിയന്ത്രണങ്ങളിൽ പ്രതിഷേധം അറിയിക്കുന്നതിനായി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിൽ...

5 വര്‍ഷങ്ങള്‍ക്ക് ശേഷം തൃശൂരില്‍ ആര്‍മി റിക്രൂട്ട്‌മെന്‍റ് റാലി; ഫെബ്രുവരി 1 മുതൽ കോര്‍പ്പറേഷൻ സ്റ്റേഡിയത്തിൽ

ആര്‍മി റിക്രൂട്ട്മെന്‍റ് റാലി ഫെബ്രുവരി 1 മുതല്‍ ഏഴ് വരെ തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടക്കും. റാലി നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച...

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ ജിഎസ്ടി റെയ്ഡ് : കണ്ടെത്തിയത് 120 കിലോ സ്വർണം

തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന തുടരുന്നു. കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം ഇതുവരെ പിടിച്ചെടുത്തെന്നും പരിശോധന തുടരുമെന്നും സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ്...