Saturday, April 19, 2025
Tag:

Kasaragod

നാല് കോച്ചുകൾ കൂട്ടി, തിരുവനന്തപുരം- കാസർകോട് റൂട്ടിൽ വന്ദേഭാരത് എക്‌സ്‌പ്രസ് നാളെ മുതൽ

തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് നാളെ മുതൽ ആരംഭിക്കും. 20 കോച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ- കാസർകോട് (20634), കാസർകോട്- തിരുവനന്തപുരം സെൻട്രൽ (20633) റൂട്ടിലാണ് സർവീസ്. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന 16 കോച്ചുള്ള വന്ദേഭാരതിന്...

ശബരിമല മാസ്റ്റർ പ്ലാനിന് അംഗീകാരം; സന്നിധാനം, പമ്പ വികസനം മൂന്ന് ഘട്ടത്തിൽ, 1033 കോടിയുടെ ലേ ഔട്ട് പ്ലാൻ

ശബരിമല മാസ്റ്റർപ്ലാനിന് അനുസൃതമായി സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രോക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനിന് മന്ത്രിസഭയുടെ അംഗീകാരം. സന്നിധാനത്തേക്കുള്ള ആധുനിക ഗതാഗതസംവിധാനം, തീർഥാടകർക്ക് വിശ്രമത്തിനുള്ള ആധുനികസംവിധാനങ്ങൾ തുടങ്ങിയവ വികസിപ്പിക്കുകയാണ് ലക്ഷ്യം. സന്നിധാനം മേഖലയെ...

കാസർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; രണ്ട് കുട്ടികൾ മരിച്ചു

കാസർകോട് ഐങ്ങോത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ മരിച്ചു. കാർ യാത്രികരായ നീലേശ്വരം കണിച്ചിറ സ്വദേശികളായ സയിൻ റഹ്മാൻ(5), ലഹബ് സൈനബ എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ ഐങ്ങോത്തുവെച്ചാണ് സംഭവം. കാറിലുണ്ടായിരുന്ന സുഫറാബി(40),...

അതിതീവ്രമഴ: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അതിതീവ്രമഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ച പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍...

നീലേശ്വരം അപകടം; കേസെടുത്തു, വെടിക്കെട്ട് നടത്തുന്നതിന് അനുമതി ഇല്ലെന്ന് കളക്ടര്‍

വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അപകടമുണ്ടായ തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനായി അനുമതിയുണ്ടായിരുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍. വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നില്ല. സംഘാടകരെ കസ്റ്റഡില്‍ എടുത്തിട്ടുണ്ട്. അവര്‍ക്കെതിരെ നിയമനടപടികള്‍...