തൃശൂരിലെ എംജി റോഡില്‍ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ ബൈക്കില്‍ സഞ്ചരിച്ച മകന്‍ മരണപ്പെടുകയും അമ്മക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (30) ആണ് മരിച്ചത്.
രാവിലെ 8 മണിയോടെയായിരുന്നു അപകടം. അമ്മ പദ്മിനിയുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വിഷ്ണുദത്ത്, റോഡിലുണ്ടായ കുഴിയിലേക്ക് വീഴാതിരിക്കാന്‍ വാഹനം വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.റോഡില്‍ വീണ യുവാവിന്‍െ ദേഹത്ത് ബസ് കയറി ഇറങ്ങി. സംഭവസ്ഥലത്ത് വച്ച് തന്നെ വിഷ്ണുദത്തിന് ജീവന്‍ നഷ്ടമായി.
പരിക്കേറ്റ പദ്മിനിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റോഡിലെ കുഴിയാണ് അപകടത്തിന് പ്രധാന കാരണം എന്ന് പ്രാഥമിക വിവരം. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.