ശബരിമല സ്വര്‍ണ മോഷണ വിവാദം: സ്‌ട്രോങ് റൂമുകള്‍ ശനിയാഴ്ച ജസ്റ്റിസ് കെ.ടി. ശങ്കരന്‍ പരിശോധിക്കും

ശബരിമല സ്വര്‍ണ മോഷണ വിവാദത്തില്‍ പരിശോധന ശനിയാഴ്ച. ജസ്റ്റിസ് കെ ടി ശങ്കരന്‍ ശനിയാഴ്ച സന്നിധാനത്തെത്തും. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ജസ്റ്റിസ് കെ ടി ശങ്കരന്‍ സന്നിദാനത്ത് എത്തുന്നത്. സ്‌ട്രോങ് റൂമുകള്‍ പരിശോധിക്കും. സ്‌ട്രോങ് റൂമുകളില്‍ ഉള്ള വസ്തുക്കള്‍ കണക്ക് തിട്ടപ്പെടുത്തി കൃത്യമായി രജിസ്ട്രി ആയിട്ട് ഹൈക്കോടതിയ്ക്ക് മുന്‍പാകെ സമര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
ദ്വാരപാലക സ്വര്‍ണപാളിയില്‍ രജിസ്ട്രിയില്‍ ?ഗുരുതര വീഴ്ച സംഭവിച്ചതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കാന്‍ ഹൈക്കോടതി തന്നെ നിര്‍ദേശിച്ചത്. 18 സ്‌ട്രോങ് റൂമുകളാണ് ശബരിമലയില്‍ ഉള്ളത്. ഇത് മുഴുവന്‍ തുറന്ന് പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ നാളെ ദേവസ്വം വിജിലന്‍സ് പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതേസമയം ദ്വാര പാലക ശില്‍പ്പത്തിന്റെ പാളികളില്‍ സ്വര്‍ണം പൂശിയ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ സിഇഒ മനോജ് ഭണ്ഡാരിയില്‍ നിന്ന് ദേവസ്വം വിജിലന്‍സ് മൊഴിയെടുക്കുകയാണ്. തങ്ങളുടെ കൈയില്‍ കിട്ടിയത് ചെമ്പ് പാളിയെന്നായിരുന്നു നേരത്തെ കമ്പനി അറിയിച്ചിരുന്നത്. ഈ മൊഴി തന്നെയായിരിക്കും ഇവര്‍ ആവര്‍ത്തിക്കുക. കേസില്‍ മനോജ് ഭണ്ഡാരിയുടെ മൊഴി നിര്‍ണായകമാണ്.


