Kerala

കഴക്കൂട്ടത്തെ പൊലീസുകാരുടെ പരസ്യ മദ്യപാനത്തിൽ സസ്‌പെൻഷൻ ഉത്തരവ് പുറത്തിറങ്ങി

കഴക്കൂട്ടത്തെ പൊലീസുകാരുടെ പരസ്യ മദ്യപാനത്തിൽ സസ്‌പെൻഷൻ ഉത്തരവ് പുറത്തിറങ്ങി. പൊലീസിന്റെ പ്രതിച്ഛായക്ക് കളങ്കമേൽപ്പിച്ചുവെന്നും നടന്നത് അധികാര ദുർവിനിയോഗവും അച്ചടക്കലംഘനവുമാണെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടു.

നർക്കോടിക്സ് എസിപി രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. ആറുപേരും ഡ്യൂട്ടിലിരിക്കെയായിരുന്നു മദ്യപാനമെന്നാണ് കണ്ടെത്തൽ. സൈബർ എസിപിയുടെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടേതാണ് സസ്‌പെൻഷൻ നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button