Kerala

കൈ മുറിച്ചു മാറ്റേണ്ടി വന്ന കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ

വലത് കൈ മുറിച്ചു മാറ്റേണ്ടി വന്ന പാലക്കാട്‌ പല്ലശനയിലെ കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ. മുറിച്ചുമാറ്റിയ കൈയിലെ പഴുപ്പ് നീക്കം ചെയ്യാനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടക്കുന്നത്.
അതിനിടെ ഡോക്ടേഴ്സിന്റെ സസ്പെൻഷൻ നടപടിയിൽ കുടുംബം തൃപ്തരല്ല. നിയമ നടപടിയിലേക്ക് കടക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരെയാണ് സസ്പെൻഡ് ചെയ്തത്. ഡോ മുസ്തഫ, ഡോ സർഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്. ഡിഎംഒ നൽകിയ റിപ്പോർട്ട്‌ തള്ളിയാണ് സർക്കാർ നടപടി.

സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ണ് ആരോഗ്യ മന്ത്രി വീണ ജോർജ് കുടുംബത്തിന് ഉറപ്പ് നൽകിയിരിക്കുന്നു. ചികിത്സാ സഹായമടക്കം ഉറപ്പാക്കി സംരക്ഷിക്കണമെന്ന് എംഎൽഎ കെ ബാബുവും പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button