ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷത്തിന്‍റെ സ്വര്‍ണം; ഉരച്ച് നോക്കാന്‍ വരേണ്ട; സുരേഷ് ഗോപി

0

തൃശൂരില്‍ നിന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ചയെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി.

അത് ഉരച്ചു നോക്കാന്‍ വരേണ്ടെന്നും തങ്കമെന്ന് പ്രചരിപ്പിക്കുകയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. നേര്‍ച്ച പരസ്യമാക്കേണ്ട ഗതികേടില്‍ സങ്കടമുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടം ചെമ്പില്‍ സ്വര്‍ണം പൂശിയതാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇത് പരിശോധിക്കണമെന്ന് ഇടവക പ്രതിനിധി യോഗത്തിൽ കോണ്‍ഗ്രസ് കൗണ്‍സിലറടക്കം ആവശ്യപ്പെട്ടിരുന്നു. തന്‍റെ ത്രാണിക്കനുസരിച്ചാണ് ലൂര്‍ദ് മാതാവിന് കിരീടം നല്‍കിയതെന്നായിരുന്നു ഇതിനോട് സുരേഷ്ഗോപി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ജനുവരി 15നാണ് സുരേഷ് ഗോപി തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here