സുരേഷ് ഗോപിക്ക് ഭരത്ചന്ദ്രന് മോഡലില്‍ നിന്ന് മാറാന്‍ കഴിയുന്നില്ല; കെ. മുരളീധരന്

കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ കെ മുരളീധരന്. ഭരത് ചന്ദ്രന് മോഡലില്‍ നിന്നു മാറാന്‍ സുരേഷ് ഗോപിക്ക് കഴിയുന്നില്ല. അയാളെ എംപി ആക്കിയവര്‍ അനുഭവിച്ചോട്ടെയെന്നും മുരളീധരന് വിമര്‍ശിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ തല്ക്കാലം ശാന്തനായി മാറി നില്ക്കുക.
രാഹുല്‍ വന്നാല്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തയാക്കുക ആ വിഷയമാകും. കഴിഞ്ഞ രണ്ടു ദിവസവും പ്രതിപക്ഷത്തിന് സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കാനായി. രാഹുല്‍ വന്നാല്‍ അതിന് കഴിയുമായിരുന്നില്ലെന്നും കെ.മുരളീധരന് വ്യക്തമാക്കി.
നിയമസഭയില്‍ ആരും പ്രതിരോധിക്കാന്‍ ഇല്ലാത്തതുകൊണ്ടല്ല. മുത്തങ്ങ വെടിവെപ്പ് നടക്കുന്ന കാലത്ത് താന്‍ അവിടത്തെ എംപിയായിരുന്നു. കെ.പി.സി.സി അധ്യക്ഷനുമായിരുന്നു. അത് പ്രതിരോധിക്കാന്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ എടുത്ത തീരുമാനമായിരുന്നു. അതാണ് മുത്തങ്ങയില്‍ നടപ്പിലാക്കിയത്. സായുധ കലാപത്തിന്റെ രൂപത്തില്‍ വന്നപ്പോഴാണ് നേരിട്ടത്.
ശിവഗിരി സംഭവത്തിലും മുരളീധരന് പ്രതികരിച്ചു. ശക്തമായി തുടക്കത്തില്‍ ഇടപെട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. രണ്ട് സന്യാസി വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നമായിരുന്നു രണ്ടും ഒരേ വിശ്വാസികളാണ്. രണ്ടിടത്തും ആന്റണി നടപ്പിലാക്കിയത് യുഡിഎഫ് നിലപാടായിരുന്നു. പിണറായി വിജയന് ആയുധങ്ങള്‍ നഷ്ടപ്പെടുന്നു.
തുരുമ്പെടുത്ത ആയുധങ്ങള്‍ എടുത്ത് പ്രയോഗിക്കുകയാണ്. സഭയില്‍ ഭരണപക്ഷം സ്കോര്‍ ചെയ്തിട്ടില്ല. സഭയില്‍ ബഹളം ഉണ്ടാക്കി പിരിച്ചു വിടല്‍ അല്ല യുഡിഎഫിന്റെ നിലപാട്. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനായെന്നും മുരളീധരന് വിമര്‍ശിച്ചു.




