തൃശൂർ എടുത്തു, പാലക്കാടും തന്നോളൂ, ഈ കേരളം ഞങ്ങളിങ്ങ് എടുക്കും! വീണ്ടും സുരേഷ് ​ഗോപി

0

‘‘ തൃശൂർ എനിക്ക് ഇഷ്ടമാണ്, എനിക്ക് വേണം, തൃശൂർ എനിക്ക് തരണം എന്നാണ് ഞാൻ പറ‍ഞ്ഞത്. അതിനുശേഷമാണ് തൃശൂർ ഞാൻ എടുക്കുവാ എന്ന് പറഞ്ഞത്.

നിങ്ങൾ എനിക്ക് പാലക്കാട് തന്നോളൂ, ഈ കേരളം ഞങ്ങളിങ്ങ് എടുക്കും. യോഗ്യരായ സ്ഥാനാർഥികൾ പാലക്കാടും ചേലക്കരയിലും വയനാട്ടിലും വരണം. പാലക്കാട്ടെയും മറ്റു മണ്ഡലങ്ങളിലെയും സ്ഥാനാർഥികൾക്ക് വിജയം ആഘോഷിക്കാൻ ഞാൻ ഒപ്പമുണ്ടാകും’’– എന്നാണ് എംപി പറഞ്ഞത്.

കേന്ദ്രസഹമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും പാലക്കാട്ട് ബിജെപി നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘തൃശൂരിൽ ഒരു തിരിനാളം തെളിയിക്കാൻ നമുക്ക് സാധിച്ചു. ഒരുപാടെണ്ണം തെളിയിക്കാന്‍ കഴിയും. അതിന് ശക്തമായ പ്രവർത്തനം വേണം. കേരള നിയമസഭയിലേക്ക് പോകുന്ന തിരിനാളങ്ങൾ പാലക്കാടുനിന്നും ചേലക്കരയിൽനിന്നും ഉറപ്പു വരുത്തണം. 27 പേർ നിയമസഭയിൽ ബിജെപിക്കായി വരണം. ആരു ഭരിക്കണമെന്ന് തീരുമാനിക്കാൻ കഴിയണം’’ – എന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here